റിയാദ് : കണ്ണിനു പകരം കണ്ണ് . കാഴ്ചശക്തി നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയായി കോടതി വിധിച്ചത് പ്രതിയുടെ കണ്ണെടുക്കാൻ . എന്നാൽ അവസാന നിമിഷം കണ്ണിനു പകരം കണ്ണ് വേണ്ടായെന്ന തീരുമാനവുമായി കണ്ണ് നഷ്ടപ്പെട്ടയാൾ പ്രതിക്ക് മാപ്പ് നൽകി. വലതു കണ്ണിന്റെ കാഴ്ച ശക്തി ആക്രമണത്തിലൂടെ നഷ്ടപ്പെടുത്തിയതിനുള്ള പ്രതിക്രിയയിൽനിന്നാണ് പ്രതിക്ക് സൗദി സ്വദേശിയായ ഹമാദ് ബിൻ മിസ്ഫർ അൽഖൻഫരിയാണ് മാപ്പ് നൽകിയത് .
ഹമാദിന്റെ വലതു കണ്ണിന്റെ കാഴ്ച ശക്തി പ്രതിയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടിരുന്നു. ഈ കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിയുടെ വലതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്താൻ വിധിക്കുകയായിരുന്നു. പ്രതിക്ക് മാപ്പ് നൽകിയ ഹമാദ് അൽഖൻഫരിക്ക് റിയാദ് ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഓഫീസിൽ സ്വീകരണം നൽകി .ആക്ടിംഗ് ഗവർണറുടെ മുന്നിൽ വെച്ചാണ് പ്രതിക്ക് മാപ്പ് നൽകുന്ന കാര്യം യുവാവ് പ്രഖ്യാപിച്ചത്.