E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ബഹ്‌റൈന്‍ രാജാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമ്പത്തിക സ്രോതസ്സുകളടക്കം അടച്ച് ഭീകരതയെ ഉന്മൂലനം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. മേഖലാ-രാജ്യാന്തര തലത്തിലുള്ള ഏകോപനവും ശക്തമായ നടപടികളും ഇതിനാവശ്യമാണെന്ന് മനാമയില്‍ ചേര്‍ന്ന അറബ് സഖ്യരാഷ്ട്ര വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. എല്ലാ സഹായങ്ങളും തടഞ്ഞ് ഭീകരസംഘടനകളെ ദുര്‍ബലമാക്കി പരാജയപ്പെടുത്തണമെന്നും പറഞ്ഞു. 

ഭീകരതയെ നേരിടാന്‍ യുഎഇ, ബഹ്‌റൈന്‍, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സഹകരിച്ചു മുന്നേറണമെന്ന് ഹമദ് രാജാവ് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചുവരുന്നത്. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ്. ഭീകരസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന നയസമീപനങ്ങള്‍ സ്വീകരിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കണമെന്നും രാജാവ് പറഞ്ഞു. ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഭീകരത വഴിവയ്ക്കുന്നുണ്ട്. അറബ് രാഷ്ട്രങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഭീഷണി സൃഷ്ടിക്കുന്ന എല്ലാ നീക്കങ്ങളെയും ഇല്ലായ്മചെയ്യാന്‍ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എല്ലാ തീരുമാനങ്ങളിലും നടപടികളിലും സഹോദര രാഷ്ട്രങ്ങള്‍ക്കൊപ്പം ബഹ്‌റൈന്‍ ഉറച്ചുനില്‍ക്കുമെന്നും ഹമദ് രാജാവ് വ്യക്തമാക്കി. മേഖലയിലെ പ്രശ്‌നങ്ങളില്‍ സഖ്യരാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. അല്‍സാഖിര്‍ കൊട്ടാരത്തില്‍ നടന്ന മനാമ യോഗം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും വിദേശകാര്യമന്ത്രിമാര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :