മസ്കത്ത്: കത്തി ഉപയോഗിച്ച് തലസ്ഥാന നഗരിയിൽ ആക്രമണം നടത്തിയ മൂന്ന് സ്വദേശികളെ റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. രണ്ട് ഏഷ്യൻ വംശജരാണ് ആക്രമണത്തിന് ഇരയായത്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തലസ്ഥാനത്തുവെച്ച് തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. തുടർ നിയമ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. വിവിധ നിയമ ലംഘനങ്ങളാണ് പ്രതികൾ നടത്തിയതെന്നും ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.