E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നിയമം മാറ്റിയിട്ടില്ല; സൗദിയിൽ പിഴ വൈകിച്ചാൽ പരമാവധി പിഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കിൽ പിഴ സംഖ്യ പരമാവധി തുകയായി ഉയർത്തുന്ന രീതി നിർത്തലാക്കിയിട്ടില്ലെന്ന് സൗദി  ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു  ട്രാഫിക് പിഴകൾ പരമാവധി തുകയായി ഉയർത്തുന്ന രീതി നിർത്തലാക്കി എന്ന തരത്തിൽ   സമൂഹ  മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ട്രാഫിക് വിഭാഗത്തിന്റെ വിശദീകരണം.‌. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ അടുത്ത  മുഹറം ഒന്നു മുതൽ കുത്തനെ ഉയർത്താൻ  മന്ത്രിസഭ തീരുമാനിച്ചിരുന്നു.

വാഹനാഭ്യാസ പ്രകടനം, സിഗ്നൽ തെറ്റിക്കൽ  തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങളിൽ പരമാവധി ശിക്ഷ നൽകുന്നതിന് ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റി വിധി ആവശ്യമാണ്. എന്നാൽ മറ്റു ഗതാഗത നിയമ ലംഘനങ്ങളിലെ പിഴകൾ പഴയ പോലെ 30 ദിവസത്തിനകം അടച്ചിട്ടില്ലെങ്കിൽ പരമാവധി തുകയായി സ്വമേധയാ ഉയരുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണൽ താരിഖ് അൽറബീആൻ പറഞ്ഞു 

നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കൽ, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കൽ, ഔദ്യോഗിക-എമർജൻസി വാഹനങ്ങളിലേതു പോലുള്ള ബീക്കൺ ലൈറ്റുകളും സജ്ജീകരണങ്ങളും സ്ഥാപിക്കൽ, സിഗ്നൽ തെറ്റിക്കൽ , റോഡ് സിഗ്നലുകൾ കേടു വരുത്തൽ, ചെക്ക് പോസ്റ്റിൽ നിർത്താതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 3000  റിയാൽ മുതൽ 6000  റിയാൽ വരെ പിഴ ചുമത്തും. 

മദ്യവും ലഹരി മരുന്നും ഉപയോഗിച്ചവർ  വാഹനം ഓടിക്കൽ, വാഹനങ്ങൾ തിരിച്ചറിയാൻ  സഹായിക്കുന്ന അടയാളങ്ങൾ മായ്ക്കൽ, ബന്ധപ്പെട്ട വകുപ്പുകളുമായി മുൻകൂട്ടി ഏകോപനം നടത്താതെ റോഡുകളിൽ നിർമാണ പ്രവൃത്തികൾ നടത്തൽ എന്നീ  നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ മുതൽ 10000 റിയാൽ വരെ പിഴ ലഭിക്കും. ഈ നിയമ ലംഘനങ്ങളിലെല്ലാം ഉയർന്ന ശിക്ഷ നൽകുന്നതിന് ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റിയുടെ വിധി ആവശ്യമാണ്. 

വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് ആദ്യ തവണ ഇ20000  റിയാൽ പിഴയും 15  ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും തടവു ശിക്ഷയും ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 40000  റിയാൽ പിഴയും ഒരു മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും തടവു ശിക്ഷയുമാണ് ലഭിക്കുക. മൂന്നാം തവണ 60000  റിയാൽ പിഴയും വാഹനം കണ്ടുകെട്ടലും തടവു ശിക്ഷയും ലഭിക്കും. 

റെയിൽവെ ട്രാക്കിൽ വാഹനം നിർത്തൽ, നിശ്ചിത പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റൽ, വാഹന രേഖകളും ഡ്രൈവറുടെ തിരിച്ചറിയൽ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കാൻ  വിസമ്മതിക്കൽ, നമ്പർ പ്ലേറ്റ് സൂക്ഷിക്കാതിരിക്കൽ, വാഹന ഉടമസ്ഥാവകാശം മാറ്റാതിരിക്കൽ, ബൈക്ക് ഓടിക്കുന്നതിനിടെ ഹെൽമെറ്റ് ധരിക്കാതിരിക്കൽ എന്നീ  നിയമ ലംഘനങ്ങൾക്ക് 1000  റിയാൽ മുതൽ 2000  റിയാൽ വരെ പിഴ ലഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :