E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കൊടും ചൂട്: വാഹന ടയറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബോധവല്‍ക്കരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tyre-hot-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടും ചൂടില്‍ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബിയില്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നു. ഈ വര്‍ഷം ആറ് മാസത്തിനകം 11 വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫീല്‍ഡ് ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചത്.

തലസ്ഥാന എമിറേറ്റിലെ ഇന്റേണല്‍ റോഡുകളിലും എക്‌സ്‌റ്റേണല്‍ റോഡുകളിലും ഒരു മാസം നടത്തുന്ന ഫീല്‍ഡ് ഡ്രൈവ് ബോധവല്‍ക്കരണ ക്യാംപെയിനില്‍ വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്നു. ടയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ട്രാഫിക് പട്രോളിങ് നടത്തുന്നതോടൊപ്പം വിവിധ വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുകയും ചെയ്യും. മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് പരിപാടിയില്‍ ബ്രോഷറുകളും ലഘുലേഖകളും ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്യുകയും അപകടസാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുന്നു. 

വാഹനങ്ങളുടെ ടയര്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മികച്ച നിലവാരമുള്ള ടയറുകള്‍ വാഹനത്തില്‍ ഉപയോഗിക്കണമെന്നും ഡ്രൈവര്‍മാരോട് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രത്യേകം ആവശ്യപ്പെടുന്നുമുണ്ട്. ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം ഗുരുതരമായ അപകടത്തിനിടയാക്കുന്നു. ടയറുകളുടെ തകരാറുകള്‍ കണ്ടെത്താന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന വ്യക്തികള്‍തന്നെ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്. തേയ്മാനം സംഭവിച്ച ടയറുകള്‍ പോലുകള്‍ മാറ്റുന്നതുപോലെ തുല്യ പ്രാധാന്യമാണ് കാലപ്പഴക്കമുള്ള ടയറുകള്‍ക്കു പകരം പുതിയ ഗുണനിലവാരമുള്ള ടയറുകള്‍ സുരക്ഷിതത്വത്തിന് വളരെ അത്യാവശ്യമാണ്. 

ടയറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ക്കുള്ള സാഹചര്യം എല്ലാവരും ഒഴിവാക്കണം. പഴയ ടയര്‍ ഉപയോഗിക്കുന്നത് മൂലമാണ് പൊട്ടുന്നതും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് വന്‍ അപകടത്തിനു കാരണമാകുന്നതെന്നും ട്രാഫിക് ഉദ്യോഗസ്ഥന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു വര്‍ഷത്തിലധികം പഴക്കമുള്ള ടയറുകള്‍ ദീര്‍ഘ ദൂരയാത്രക്കുള്ള വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കാലാവസ്ഥ മൂലമുള്ള റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും കാലപ്പഴക്കം ചെന്ന ടയറുകള്‍ എളുപ്പം പൊട്ടാനുള്ള സാധ്യത കൂടുതലാണ്.

യാത്രക്കക്കു മുമ്പ് ടയറുകളുടെ അവസ്ഥ നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്. ദീര്‍ഘദൂര യാത്രക്കു മുമ്പും ഹൈവേകളില്‍ ഡ്രൈവിങ് ചെയ്യുന്നതിനു മുമ്പും ടയര്‍ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് സ്വയ രക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും വളരെ അത്യാവശ്യമാണെന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പാേ്രട്രാള്‍ ഡയറക്ടറേറ്റിലെ ഡോ. അബ്ദുല്ല അല്‍ സുവൈദി ഓര്‍മിപ്പിച്ചു.

അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഫീല്‍ഡ് ക്യാംപെയിനില്‍ ഇതിനകം ആയിരത്തോളം വാഹനങ്ങളുടെ ടയര്‍ പരിശോധിച്ചതായും സുരക്ഷാ അവ ബോധം നല്‍കുകയും ചെയ്തു. 

കാലാവസ്ഥാ വ്യതിയാനം മൂലം പകല്‍ വേളയില്‍ റോഡുകളില്‍ വളരെ ചൂടാണിപ്പോള്‍. വാഹനങ്ങളുടെ വേഗത വര്‍ധിപ്പിക്കുമ്പോള്‍ ടയരിന്റെ ചൂട് സാധാരണയിലേതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ച് പൊട്ടിത്തെറിക്കു കാരണമാവുന്നു. ടയര്‍ പരിശോധിക്കാനുള്ള നിര്‍ദ്ദേശം പതിവായി ഡ്രൈവര്‍മാര്‍ പാലിക്കണം. 

പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രകാരം വാഹനങ്ങളില്‍ പഴയതോ കാലപ്പഴക്കം ചെന്നതോ ആയ ടയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇതോടൊപ്പം ഡ്രൈവറുടെ ലൈസന്‍സില്‍ നാല് കറുത്ത പോയിന്റുകളും രേഖപ്പെടുത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :