മക്ക പട്ടണത്തിന് നേരെ യെമനിലെ ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപത്ത് വെച്ച് സൗദി സേന വ്യോമ പ്രതിരോധ സംവിധാനത്തിന്റെ സഹായത്താൽ തകർത്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. മക്കയ്ക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല. ഹജ് സീസണിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സൗദി ഒൗദ്യോഗിക വാർത്ത ഏജൻസി പറഞ്ഞു.