ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഈജിപ്ഷ്യന്‍ യുവതി ഇമാന്റെ ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതി. അബുദാബിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇമാന് ഇപ്പോള്‍ ചെറിയ തോതില്‍ സംസാരിക്കാനും വീല്‍ചെയറില്‍ സഞ്ചരിക്കാനും സാധിക്കും.
ഇതുവരെ കണ്ട വേദനയും വിഷാദവും നിറഞ്ഞ മുഖഭാവമായിരുന്നില്ല ഇമാന്. നിറഞ്ഞ ചിരിയോടെ, സന്തോഷത്തോടെ അവര്‍ ക്യാമറകള്‍ക്ക് മുന്നിലേക്കെത്തി. കിടക്കയില്‍ മാത്രം നാം കണ്ടിട്ടുള്ള ഇമാന് ഇത്തവണ എത്തിയത് ചക്രക്കസേരയിലായിരുന്നു. കൈ ഉയര്‍ത്തി വീശി എല്ലാവരെയും അഭിവാദ്യം ചെയ്തു. ജീവിതം തിരിച്ചു പിടിക്കാന്‍ ഒപ്പം നിന്നവര്‍ക്കുള്ള നന്ദി പ്രകടനമായിരുന്നു ഇമാന്റെ വാക്കുകള്‍.
ഇമാന്റെ ശരീരഭാരം കുറയ്ക്കുന്നതിനേക്കാള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് അവരെ ചികില്സിയ്ക്കുന്ന അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. തുടര്‍ച്ചയായി കിടന്നതു മൂലം ശരീരത്തിലുണ്ടായ വ്രണങ്ങള്‍ തൊണ്ണൂറു ശതമാനത്തോളം ഉണങ്ങിക്കഴിഞ്ഞു. സാമൂഹിക ചുറ്റുപാടുകളോട് പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങി. ഇമാന്റെ മാനസിക സ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ ചികില്‍സയ്ക്ക് ഗുണപരമാണെന്നും ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികില്‍സയെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് ഇമാനെ മുംബൈയില്‍ നിന്ന് വിദഗ്ദ ചികില്‍സയ്ക്കായി അബുദാബിയില്‍ എത്തിച്ചത്.