E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:36 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഭീകരവിരുദ്ധ നിയമം ഭേദഗതി വരുത്താനുള്ള ഖത്തര്‍ തീരുമാനത്തെ സ്വാഗതംചെയ്ത് യുഎഇ സഹമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീകരവിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഖത്തര്‍ തയ്യാറായതിനെ യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് സ്വാഗതം ചെയ്തു. പ്രശ്‌നപരിഹാരത്തിനുള്ള അനുകൂല ചുവടുവയ്പാണ് ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ നയസമീപനങ്ങള്‍ ഖത്തര്‍ നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഭീകരതയുമായി ബന്ധപ്പെട്ട നയങ്ങളിലും നിര്‍വചനങ്ങളിലും പുനര്‍വിചിന്തനം നടത്തുന്നതാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിയമഭേദഗതി വിജ്ഞാപനം. മേഖലയില്‍ ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പിരിമുറുക്കത്തിന് ഇതോടെ അയവു വന്നു. ഭീകരര്‍, ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, അവര്‍ക്കുള്ള ധന സഹായം, ഭീകരവാദത്തെ അനുകൂലിക്കുന്ന സംഘടനകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് ഖത്തറിന്റെ പ്രഖ്യാപനം. ഭീകരതയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പുതിയ പട്ടിക തയ്യാറാക്കുകയും ചെയ്യും. ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് ഭീകരതയുടെ നിര്‍വചനത്തില്‍ വരികയെന്ന കാര്യത്തിലും ഭേദഗതിയുണ്ടാകും. യുഎഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ശക്തമായ നിലപാടുകളാണ് ഇതിന് വഴിയൊരുക്കിയതെന്ന് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിയും ഈ മാസം 11ന് ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഖത്തര്‍ നിലപാടില്‍ മാറ്റം വന്നതെന്നാണ് സൂചന. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :