പൊതുമാപ്പ് പ്രയോജനപ്പെടുത്തി സൗദി അറേബ്യ വിട്ട പന്ത്രണ്ടായിരത്തിലേറെ പേർ പുതിയ വീസകളിൽ തിരിച്ചെത്തിയതായി ജവാസാത്ത്. സ്വദേശങ്ങളിലേക്ക് മടങ്ങി ഒരാഴ്ചക്കകം പുതിയ വീസകളിൽ വീണ്ടും സൗദിയില്‍ എത്തിയവരും ഇതിലുണ്ട്. പൊതുമാപ്പിന്റെ മറവില്‍ രാജ്യംവിടാന്‍ ശ്രമിച്ച 41 കുറ്റവാളികളെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു
പിഴയും പ്രവേശന വിലക്കും മറ്റു ശിക്ഷകളൊന്നുമില്ലാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകർക്ക് അവസരം നൽകിയ പൊതുമാപ്പ് മാർച്ച് 29നാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ 5,72,488 പേര് പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ആദ്യം മൂന്നു മാസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ശവ്വാൽ ഒന്നു മുതൽ ഇത് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കാത്തവർ എത്രയും വേഗം പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിച്ച് എക്സിറ്റ് നടപടികൾ പൂർത്തിയാക്കണം. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനൽ എക്സിറ്റ് നേടിയ ശേഷം നിശ്ചിത സമയത്തിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്തവർ വീണ്ടും നിയമ ലംഘകരായി മാറും. ഇവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി