E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പുത്തൻ സാങ്കേതിക വിദ്യകളുമായി ദുബായ് മെട്രോയ്ക്ക് പുതിയ ട്രെയിനുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി ദുബായ് മെട്രോയ്ക്ക് പുതിയ ട്രെയിനുകള്‍ വരുന്നു. ദുബായ് മെട്രോയുടെ മുഖം മാറാത്ത തരത്തില്‍ ട്രെയിനുകളുടെ ഉള്‍ഭാഗത്താണ് വിപുലമായ മാറ്റങ്ങള്‍ വരുത്തുന്നത്. അഞ്ചു കോച്ചുകളുള്ള പുതിയ ട്രെയിനുകളില്‍ ഏറ്റവും പിറകിലെ കോച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി മാറ്റിവയ്ക്കും. ഒന്നാമത്തെ കോച്ചിന്‍റെ പകുതി നിരക്ക് കൂടിയ ഗോള്‍ഡ് ക്ലാസ് ആയിരിക്കും. ഗോള്‍ഡ് ക്ലാസ് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് സീറ്റുകള്‍ നിരനിരയായി ക്രമീകരിക്കും. 

ലേഡീസ് കംപാര്‍ട്ട്മെന്‍റിലും സില്‍വര്‍ ക്ലാസിലും സീറ്റുകള്‍ നീളത്തിലായിരിക്കും. ഇതുവഴി കൂടുതല്‍ ആളുകള്‍ക്ക് മെട്രോയില്‍ സഞ്ചരിക്കാനാകും. യാത്രക്കാര്‍ക്ക് സ്റ്റേഷനുകളെ കുറിച്ച് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി ഇന്‍ററാക്ടീവ് മാപ്പുകള്‍ എല്ലാ കോച്ചുകളിലും സ്ഥാപിക്കും. ഊര്‍ജസംരക്ഷണത്തിന്‍റെ ഭാഗമായി കോച്ചുകളില്‍ എല്‍.ഇ.ഡി.ലൈറ്റുകളായിരിക്കും ഉപയോഗിക്കുക. പുതിയ തരത്തിലുള്ള ഡിസ്പ്ലേകള്‍, കൂടുതല്‍ ഹാന്‍ഡിലുകള്‍ എന്നിവയും പുതിയ കോച്ചുകളിലുണ്ടാകും. ദൃഡനിശ്ചയമുള്ള(ഭിന്നശേഷിക്കാരായ) യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലായിരിക്കും പുതിയ കോച്ചുകള്‍. 

ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിനാണ് പുതിയ ട്രെയിനുകളുടെ നിര്‍മാണ ചുമതല. ഇത്തരത്തിലുള്ള 15 പുതിയ ട്രെയിനുകളാണ് അല്‍സ്റ്റോം നിര്‍മിക്കുക. എക്സ്പോ 2020യുടെ ഭാഗമായി തുറക്കുന്ന റൂട്ട് 2020യിലായിരിക്കും ഈ കോച്ചുകള്‍ ഉപയോഗിക്കുക. ദുബായ് മെട്രോയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 35 ട്രെയിനുകള്‍ ഈ രീതിയില്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ദുബായ് ആര്‍.ടി.എ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അല്‍സ്റ്റോമിന്‍റെ ഫാക്ടറിയിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :