E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തര്‍ വിദേശകാര്യ മന്ത്രി ഒമാന്‍ സന്ദര്‍ശനത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന് അലവി ബിന്‍ അബ്ദുല്ലയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയും മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി. മേഖലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ചും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി  സംബന്ധിച്ച് ചര്‍ച്ച നടന്നു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ അല്‍താനിയുടെ കത്ത് കൈമാറി. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയില്‍ നിന്ന് ഒമാന്‍ വിദേശകാര്യ വിഭാഗം ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ വിദേശകാര്യ പ്രതിനിധിയുമായ സയ്യിദ് അസ്അദ് ബിന്‍ താരീഖ് അല്‍ സഈദ് കത്ത് സ്വീകരിച്ചു. 

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൗദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അവധ് അല്‍ ഹസന്‍ എന്നിവരും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉന്നതതല സമിതി അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

ഖത്തറിനെതിരെ യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉയര്‍ത്തിയ ഉപരോധത്ത തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച കുവൈത്തിലെത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹും കൂടിക്കാഴ്ച നടത്തിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :