റിയാദ്: സൗദിയിലെ നജ്റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ 11 പേര് മരിക്കുകയും ആറു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ ഏതാനും പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരങ്ങൾ. തീപിടിച്ച കെട്ടിടത്തിലെ വെന്റിലേഷൻ സൗകര്യമില്ലാത്ത മൂന്നു മുറികളിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം . മരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു . അഗ്നിബാധയുടെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
Advertisement