രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ തോതില്‍ സിഗരറ്റുകള്‍ പിടിച്ചെടുത്തു. അല്‍ വജജ അതിര്‍ത്തിയില്‍ നിന്നും 25,580 കാര്‍ട്ടൂണ്‍ സിഗരറ്റുകളാണ് അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയത്. സീബില്‍ നിന്നും 675 കാര്‍ട്ടൂണ്‍ നിരോധിത സിഗരറ്റുകളും 56 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും വലിയ തോതില്‍ പുകിയില ഉത്പന്നങ്ങളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗമാണ് സിഗരറ്റുകള്‍ പിടികൂടിയത്.