E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ കടമ്പ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശത്ത് വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ കടന്പ. വിമാനമാര്‍ഗം ഇന്ത്യയിലേക്കയക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് 48 മണിക്കൂര്‍ മുന്പ് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കണമെന്നാണ് പുതിയ ഉത്തരവ്. 

വിദേശത്ത് വച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവ്. ഇതുവരെ ഒറ്റ ദിവസം കൊണ്ട് ഗള്‍ഫില്‍ നിന്നും മറ്റും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വന്നതോടെ കുറഞ്ഞത് മൂന്നു ദിവസം എങ്കിലും വേണ്ടി വരും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍. നാട്ടിലെ വിമാനത്താവളത്തില്‍ മൃതദേഹം എത്തുന്നതിന് രണ്ട് ദിവസം മുന്പ് തന്നെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നാലു രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. മരണസര്‍ട്ടിഫിക്കറ്റിന് പുറമേ എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവയാണ് നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. മൃതദേഹം കൊണ്ടുവരുന്പോഴും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പമുള്ളവര്‍ വിമാനത്താവളത്തില്‍ ഹാജരാക്കണം. മരണകാരണം എന്താണെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു. 

മരണകാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ മൂലമല്ല മരണമെന്ന് അതത് രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണം. രേഖകള്‍ ഇ മെയില്‍ വഴിയോ, വിമാനത്താവളങ്ങളിലെ പ്രീ ഇമിഗ്രേഷന്‍ കൗണ്ടര്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകൂ. പുതിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് വിമാനത്താവളങ്ങളിലെ ആരോഗ്യവിഭാഗം വിമാനക്കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം അനുസരിച്ച് വിവിധ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :