ഒമാനില്‍ ജൂലൈ മാസത്തെ ഇന്ധന വില പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നിരക്കില്‍ വലിയ കുറവുണ്ടായി. പുതിയ നിരക്ക് പ്രകാരം എം 91 പെട്രോള്‍ ലിറ്ററിന് 175 ബൈസയും എം 95 പെട്രോളിന് 183 ബൈസയുമാണ് നിരക്ക്. ഡീസല്‍ വില 197 ബൈസയില്‍ നിന്ന് 192 ബൈസയായും കുറഞ്ഞു. പരിഷ്കരിച്ച നിരക്കുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ജൂണില്‍ എം 91 പെട്രോള്‍ ലിറ്ററിന് 180 ബൈസയും എം 95 പെട്രോളിന് 191 ബൈസയുമായിരുന്നു നിരക്ക്. എണ്ണ, പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
Advertisement