ആരോഗ്യകരമായ ജീവിതത്തിനു യോഗ എത്രമാത്രം സഹായകരമാകുന്നു എന്ന് തെളിയിക്കുകയാണ് അബുദാബിയിൽ ഹസീന നാസര്‍ എന്ന വീട്ടമ്മ. കഴിഞ്ഞ 10 വർഷമായി യോഗ അഭ്യസിക്കുന്ന ഹസീന യോഗ പരീശിലിപ്പിക്കുകയും ചെയ്യുന്നു
പത്തു വര്‍ഷം മുന്‍പാണ് ഹസീന യോഗ ചെയ്ത് തുടങ്ങുന്നത്. അതും ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം. അതിനു മുന്‍പ് ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള ഇവര്‍ക്ക് പിന്നീടൊരിക്കലും ശസ്ത്രക്രിയ ചെയ്യാന്‍ ആശുപത്രിയുടെ പടി ചവിട്ടേണ്ടി വന്നിട്ടില്ല. യോഗയിലൂടെ മനസിനെ ഏകാഗ്രമാക്കുകയും ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യുക എന്നതാണ് ഹസീനയുടെ രീതി.
രാജ്യാന്തര യോഗാദിന ആഘോഷത്തിലും യോഗാഭ്യാസങ്ങളുമായി സജീവമാണ് ഈ വീട്ടമ്മ തികച്ചും സൗജന്യമായാണ് ഹസീന യോഗ പരിശീലിപ്പിക്കുന്നത്. സ്ത്രീകളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ഹസീനയ്ക്കൊപ്പം യോഗ പരിശീലിക്കുന്നു.