കണ്ണൂരിൻറെ ഭക്ഷണപ്പെരുമയുമായി അബുദാബിയില്‍ ഒരു ഇഫ്താര്‍ സംഗമം. കണ്ണൂരിൽ നിന്ന് ഉള്ള മാട്ടൂൽ കെ.എം.സി.സി യാണ് പേരുകേട്ട നാടൻ പലഹാരങ്ങളുമായി നോമ്പ് തുറ ഒരുക്കിയത്
വേറിട്ട രുചിയുടെ പെരുനാളായിരുന്നു മാട്ടൂൽക്കാരുടെ ഈ ഇഫ്താർ. മുട്ടയുടെ മധുരക്കൂട്ടൊരുക്കി മുട്ടമാല,ഇറച്ചി അട ,മൈദയും മുട്ടയും ചേർത്ത് ഉണ്ടാക്കുന്ന മുട്ട കുംഫി ,പുഴുങ്ങിയ പഴത്തിൽ മുട്ടയും ഉണക്ക മുന്തിരിയും നിറച്ച ഉണ്ടാക്കുന്ന കായ് അടാ ,പനീനീർ പെട്ടി,ന്യൂജെൻ താരം ബ്രെഡ് പോക്കറ്റ് വരെ നീളുന്നു വിഭവങ്ങൾ.
എന്നാൽ ഇതൊക്കെ വെറും സാംപിൾ. വ്യത്യസ്തതരം പത്തരികളും കണ്ണൂരിന്റെ പഴയക്കല വിഭവം ആയ തേങ്ങാച്ചോറും നാടൻ കണ്ണൂർ ബിരിയാണികളും കണ്ണൂർ സ്പഷ്യൽ ദോശയുംഒക്കെ ഭക്ഷണപ്രേമികള്‍ക്ക് കൗതുകമായി.മാട്ടൂൽ പഞ്ചായത്തിലെ 100 ഓളം വീട്ടമ്മമാരാണ് വേറിട്ട ഈ വിഭവങ്ങളുടെ നീണ്ട നിരയൊരുക്കിയത്.