E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

രാജസ്ഥാനി ലാക് വളകൾ.. നിമിഷനേരം കൊണ്ട് റെഡി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരമ്പരാഗത വളകള്‍ നിമിഷനേരംകൊണ്ട് നിര്‍മിച്ച് വനിതകളെ കയ്യിലെടുക്കുകയാണ് രാജസ്ഥാനി സ്വദേശി മെഹബൂബ്. ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിനുവേണ്ടി രാജസ്ഥാനി സ്ത്രീകള്‍ അണിയുന്ന ലാക് വളകളാണ് മെഹബൂബിന്‍റെ മാസ്റ്റര്‍ പീസ്. അബുദാബിയിലെ സ്വകാര്യ ഹോട്ടലിലെത്തുന്ന സ്വദേശി, വിദേശി വനിതകള്‍ക്ക് കൗതുകമാകുകയാണ് ഈ വള നിര്‍മാണം.

വിവിധ നിറങ്ങളിലുള്ള മെഴുക് കട്ടകളില്‍ രാജസ്ഥാന്‍ പരമ്പര്യവും മെഹബൂബിന്‍റെ വൈദഗ്ധ്യവും ചേരുമ്പോള്‍ ദാ ഇങ്ങനെ ഒന്നാന്തരം വള തയ്യാര്‍. ആവശ്യക്കാരന്‍റെ അഭിരുചിക്കനുസരിച്ച് 15 മിനിറ്റികം വള നിര്‍മിച്ച് നല്‍കും. വള മാത്രമല്ല മാല, കമ്മല്‍, കല്ലു പതിച്ച പേനകള്‍, മുത്തുമാല, ലോക്കറ്റ് തുടങ്ങി രാജസ്ഥാന്‍ ഷൂവും ബനാറസ് മാലയും ആഭരണ പെട്ടിയും വരെ കുറഞ്ഞ സമയം കൊണ്ട് മെഹബൂബ് നിര്‍മിക്കുന്നു. ജന്മനാടിന്‍റെ സാംസ്കാരികപെരുമ രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ ആയതിന്‍റെ ആവേശത്തിലാണ് മെഹബൂബ്.

ഇന്ത്യയുടെ സംസ്കാരം ലോകത്തിന് പരിചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യ പാലസ് ഹോട്ടലാണ് വള നിര്‍മാണത്തിന് വേദിയൊരുക്കിയത്. ഹോട്ടലിന്‍റെ യു.എ.ഇയിലെ മറ്റു ശാഖകളിലും പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്ന കരകൗശല നിര്‍മാണത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. വളയുടെ ആകര്‍ഷണത്തില്‍ മെഹബൂബിന്‍റെ വലയിലാകുന്നവരില്‍ അറേബ്യന്‍ സുന്ദരിമാരാണ് കൂടുതലും.

വിവിധ നിറങ്ങളിലുള്ള പ്രകൃതിദത്ത മെഴുക് കട്ടകള്‍ ചൂടാക്കി ഉരുട്ടി പരുവപ്പെടുത്തി നിര്‍മിക്കുന്ന വളകള്‍ വര്‍ഷങ്ങളോളം ഈടുനില്‍ക്കും. ആവശ്യമുള്ള വലുപ്പത്തില്‍ മുറിച്ചെടുക്കുന്ന മെഴുകു വൃത്താകൃതിയില്‍ ഒട്ടിച്ചു ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഒറ്റ നിറത്തിലുള്ളവയും അഞ്ചു നിറങ്ങള്‍ ചേര്‍ത്തും വളയും ഉണ്ടാക്കുന്നുണ്ട്. ഭര്‍ത്താക്കന്‍മാരുടെ ദീര്‍ഘായുസ്സിനായി രാജസ്ഥാന്‍ സത്രീകള്‍ ആണ് ഇത്തരം വളകള്‍ കൂടുതലായും അണിയുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :