E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

വേനലവധിക്ക് ഷാർജയെ കണ്ടറിയാൻ പ്രത്യേക നിരക്കിളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharja1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാർജ : വേനലവധിക്ക് യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ നഗരം സന്ദർശിക്കാൻ സിറ്റി സൈറ്റ്സീയിങ് ഷാർജ(സിഎസ്എസ്) പ്രത്യേക നിരക്കിളവുകൾ പ്രഖ്യാപിച്ചു. 

24, 28 മണിക്കൂറിലുള്ള സമ്മർ പാക്കേജുകളാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂർ പാക്കേജ് സിറ്റി സൈറ്റ് സീയിങ് വേൾഡ് വൈഡിൻ്റെ സഹകരണത്തോടെ ഷുറൂഖ് അവതരിപ്പിച്ചു.  ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് എക്സ്പ്ലോറർ പാക്കേജിൽ നിരക്കളിവ് ബാധകമാകുക. 12 വയസിന് താഴെയുള്ളവർക്ക് യാത്ര സൗജന്യമായിരിക്കും. 24 മണിക്കൂർ പാക്കേജിൽ 12 വയസിന് മുകളിലുള്ളവർക്ക് 50% നിരക്കിളവാണ് നൽകുക. 12 വയസിന് മുകളിലുള്ളവർ 50 ദിർഹം നൽകിയാൽ മതിയാകും. 48 മണിക്കൂർ എക്സ്പ്ലോർ ടിക്കറ്റുകാർക്ക് 20% നിരക്കിളവും ലഭിക്കും. മുതിർന്നവർക്ക് 120 ദിർഹവും അഞ്ച് മുതൽ 12 വരെ പ്രായമുള്ളവർക്ക് 65 ദിർഹവുമാണ് നിരക്ക്. ഇൗ ടിക്കറ്റുകൾ 72 മണിക്കൂറിലേയ്ക്കാണ് ഉപയോഗിക്കാനാവുക.

എമിറേറ്റിൻ്റെ ചരിത്ര–സാംസ്കാരിക കേന്ദ്രങ്ങൾ കുറഞ്ഞ  തുക ചെലവഴിച്ച് ഡബിൾഡക്കർ ബസിലിരുന്ന് കാണാനുള്ള അപൂർവാവസരമാണിതെന്ന് ഷുറൂഖ് സിഒഒ അഹമ്മദ് അൽ ഖസീർ പറഞ്ഞു. ഇസ്ലാമിക് കൾചർ ക്യാപിറ്റൽ, കൾചർ ക്യാപിറ്റൽ ഒാഫ് ദി അറബ് വേൾഡ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഷാർജയെ തൊട്ടറിയാൻ ഇൗ പദ്ധതി വഴിയൊരുക്കും. സാംസ്കാരിക, വിനോദ പരിപാടികൾ, നിശായാത്ര എന്നിവ ഇതിൻ്റെ ഭാഗമായിരിക്കും. കൂടാതെ, റസ്റ്ററൻ്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾഎന്നിവിടങ്ങളിലും നിരക്കിളവു ലഭിക്കും.

ഇവ കൂടാതെ, എെ ഒാഫ് എമിറേറ്റ്സിലേയ്ക്കും ഷാർജ അക്വേറിയം–മാറിടൈം മ്യൂസിയം എന്നിവിടങ്ങളിലേയ്ക്കു സൗജന്യയാത്രയും  ഏഴ് മ്യൂസിയങ്ങളിലേയ്ക്കും അൽ നൂർ ദ്വീപ്, ബട്ടർഫ്ലൈ ഹൗസ് എന്നിവിടങ്ങളിലേയ്ക്ക് സൗജന്യ പ്രവേശനവും 48 മണിക്കൂർ പാക്കേജിൽ ഉണ്ടായിരിക്കും.

ഷാർജ, അജ്മാൻ, ദുബായ് എന്നീ എമിറേറ്റുകളിലായി 60 കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. www.city-sightseeing.com എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ സ്വന്തമാക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :