വിദേശ വിമാനക്കന്പനികള്‍ക്ക് തങ്ങളുടെ വ്യോമമേഖലയിലൂടെ ഖത്തറിലേക്ക് പറക്കുന്നതിന് വിലക്കില്ലെന്ന് ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍, സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വിമാനക്കന്പനികള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ വിലക്ക്് ബാധകം.
ഖത്തറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനക്കന്പനികള്‍ക്കും വിമാനങ്ങള്‍ക്കുമാണ് തങ്ങളുടെ വ്യോമമേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സൗദിയും യുഎഇയും ബഹ്റൈനും വ്യക്തമാക്കി. ഈ മൂന്നു രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനങ്ങള്‍ക്ക് ഖത്തറിലേക്ക് പറക്കുന്നതിനും വിലക്കുണ്ട്. സ്വകാര്യവിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണ്. യുഎഇ, സൗദി, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപരിധിയിലൂടെ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 24 മണിക്കൂര്‍ മുന്‍പ് അപേക്ഷ നല്‍കണം. വിമാനത്തിലെ യാത്രക്കാരുടെയും ജോലിക്കാരുടെയും പേരും മറ്റുവിശദാംശങ്ങളും അധികൃതര്‍ക്ക് കൈമാറണം. ചരക്കു വിമാനങ്ങളാണെങ്കില്‍ വിമാനത്തിലുള്ള ചരക്കിന്റെ വിശദാംശങ്ങളും നല്‍കണം. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ കണ്വെന്ഷന് മാനദണ്ഡങ്ങള്‍ പാലിച്ച് യുൡഎഇയിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങള്‍ക്കും സുരക്ഷ ഒരുക്കാന്‍ ബാധ്യസ്ഥരാണെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഖത്തര്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമമേഖലയില്‍ വിലക്കിയത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.