യുഎഇയില്‍ നാളെ മുതല്‍ ഉച്ചവിശ്രമനിയമം നിലവില്‍ വരും. ഉച്ചയ്ക്ക് 1230 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ചു വരെയാണ് നിയമം പ്രാബല്യത്തിലുള്ളത്.
കൊടുംചൂടില്‍ തുറന്ന സ്ഥലത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് വിലക്കുന്നതാണ് ഉച്ചവിശ്രമനിയമം. നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്ന കന്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. നിയമം ലംഘിച്ചാല്‍ ഓരോ തൊഴിലാളിക്കും അയ്യായിരം ദിര്‍ഹം എന്ന തോതില്‍ കന്പനികളില്‍ നിന്ന് പിഴ ഈടാക്കും. ഇത്തരത്തില്‍ അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഇതിനു പുറമേ മന്ത്രാലയത്തിന്റെ രേഖകളില്‍ കന്പനികളെ തരംതാഴ്ത്തുകയും ചെയ്യും. ചൂട് ശക്തമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദേശം. ജോലിസ്ഥലങ്ങളില്‍ തണുത്ത കുടിവെള്ളം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കണം. പുതിയ തൊഴില്‍ സമയം സംബന്ധിച്ച് ്റബിക്കിലും മറ്റു രണ്ടു ഭാഷകളിലുമുള്ള ബോര്ഡുകവ് തൊഴിലിടങ്ങളില്‍ സ്ഥാപിക്കുകയും വേണം. നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 18 സ്മാര്‍ട് പരിശോധനാ സംഘങ്ങളെ രാജ്യത്ത് ഉടനീളം വിന്യസിക്കും. നിയമലംഘനം സംബന്ധിച്ചുള്ള പരാതികളുമായി ആര്‍ക്കും തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു