മസ്കത്ത്: ദാഹിറ ഗവര്‍ണറേറ്റിലെ ദങ്ക് - ഖുബൈബ് റോഡ് യാത്രക്കായി തുറന്നുകൊടുത്തതായി ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി. അല്‍ ഖുബൈബ്, നൂമിയ എന്നീ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇവിടെ നിന്നും ബുറൈമി ഇന്ഖല് റോഡിലേക്ക് 35 കിലോമീറ്റര്‍ മാത്രമാണ് ദൈര്‍ഘ്യം. 20 കിലോമീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ തുറന്നുകൊടുത്തത്.
75.5 മീറ്റര്‍ രണ്ട് വരിപ്പാതയാണ് നിര്‍മാണം പൂര്ത്തിയാക്കിയിരിരക്കുന്നത്. 1.5 മീറ്റര്‍ ഇരുവശങ്ങളിലും ഒഴിച്ചിട്ടിട്ടുമുണ്ട്. കൈവരികളും സുരക്ഷാ സംവിധാനങ്ങളും റോഡിന്റെ ഭാഗമാണ്. സ്റ്റീല്‍ ബാരലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.