ഷാർജ : റോളയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതുന്നു. എറണാകുളം അങ്കമാലി കരയാംപറമ്പ് തുടിയൻ വീട്ടിൽ ടി.ജെ.അവറാ ച്ചനെ(45)യാണ് താമസ സ്ഥലത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജിപിഎസ് ടെക്നിഷ്യനായിരുന്ന ഇയാൾ സാമ്പത്തിക പ്രശ്നം മൂലം ഒരു മാസം മുൻപ് കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
റോളയിലെ അപാർട്മെൻ്റിൽ ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനോടുമൊപ്പം ഏറെ കാലമായി താമസിച്ചുവരികയായിരുന്നു. പരേതരായ യാക്കോബ്–മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എല്‍ബി. മക്കൾ: അതുൽ, ആൻ മരിയ, ആന്ദ്രിയ. മൃതദേഹം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുമെന്ന് ദുബായിലുള്ള സഹോദരൻ ടി.ജെ.റെജി പറഞ്ഞു.