മസ്കത്ത്: കോളജ് അധ്യാപകര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രാ ആനുകൂല്യമാണ് എടുത്തുകളഞ്ഞത്. കോളജ് ഡീനുമാര്ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. മറ്റു ജോലിക്കാര്‍ക്ക് എകോണിമി ക്ലാസ് യാത്രക്കാണ് ടിക്കറ്റ് അനുവദിക്കുക. ഈ മാസം മുതല്‍ പുതിയ നിയന്ത്രണം.
കോളജ് ഓഫ് അപ്ലൈഡ് സയന്സുകളെല്ലാം പിതിയ ഉത്തരവ് ബാധകമാകും. ജോലി ചെയ്യുന്ന കോളജില്‍ നിന്നും 250 കിലോമീറ്ററില്‍ താഴെ ദൈര്‍ഘ്യമുള്ള സ്ഥലങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് ആനുകൂല്യം ലഭിക്കില്ല. രാജ്യത്തിന് പുറത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പരിശീലനങ്ങല്ക്കും വേണ്ടി സഞ്ചരിക്കുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് 75 ശതമാനം യാത്രാ ചെലവ് നല്‍കും. താമസ സൗകര്യവും അനുവദിക്കും. രാജ്യത്തിന് അകത്താണെങ്കില്‍ 50 ശതമാനം യാത്രാ ആനുകൂല്യവും കോളജ് നല്‍കും.