വ്രതശുദ്ധിയുടെ പുണ്യമാസത്തില്‍ മതസാഹോദര്യത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കുകയാണ് അല്‍ ഐനിലെ യാക്കോബായ പള്ളി. നൂറു കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ക്കൊപ്പം യാക്കോബായ പള്ളിയിലെ വിശ്വാസികളും ദിവസം മുഴുവന്‍ നോമ്പു നോറ്റ് ഇഫ്താറില്‍ പങ്കുകൊണ്ടു.
പകല്‍ മുഴുവന്‍ നീളുന്ന വ്രതം. വൈകുന്നേരം സാഹോദര്യത്തിന്റെ സന്ദേശവുമായി ഒരുമിച്ച് നോമ്പുതുറ. ഈ പുണ്യമാസത്തില്‍ വേറിട്ട സന്ദേശമൊരുക്കുകയാണ് അല്‍ ഐനിലെ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി. ഇഫ്താറിനെത്തിയ വിശ്വാസികള്‍ക്ക് പള്ളിക്കകത്ത് മഗ്രിബ് നിസ്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വിവിധ രാജ്യക്കാരായ അഞ്ഞൂറോളം പേരാണ് ഇവിടെ ഇഫ്താറിനെത്തിയത്. വരും വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഇഫ്താര്‍ സംഗമം നടത്തുമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. പള്ളിയിലെ യുവജന, വനിതാ സംഘടനകളുടെ നേതൃത്വത്തിലാണ് ഇഫ്താറിന്റെ വിഭവങ്ങള്‍ ഒരുക്കിയത്.