റമസാന്‍ രാവുകള്‍ക്ക് ആവേശം പകര്‍ന്ന് അബുദാബിയില്‍ ഫൈവ്സ് ടൂര്‍ണമെന്റ്. കേരളത്തിൽ നിന്നടക്കമുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.
റമസാൻ രാവുകളുടെ ആവേശമാണ് രാവെളുക്കുവോളം നീളുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍. ഇഫ്താറിനു തുടങ്ങുന്ന മല്‍സരാവേശം നോമ്പു തുടങ്ങുന്നതു വരെ നീളും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ കേരളത്തിനും ഒരു ടീമുണ്ട്. മലപ്പുറത്തു നിന്നുള്ള മുസാഫിര്‍ എഫ്.സി. അബുദാബിയിലെ ടു ടു ഫോര്‍ ക്ലബ്ബിന്റെ പേരിലാണ് മുസാഫിര്‍ എഫ്.സി.മല്‍സരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കെതിരെ കളിക്കാനുള്ള അവസരത്തെ ആവേശത്തോടെയാണ് കേരള താരങ്ങള്‍ കാണുന്നത്.
രണ്ട് ടൂര്‍ണമെന്റുകളില്‍ മുസാഫിര്‍ എഫ്.സി.താരങ്ങള്‍ കളത്തിലിറങ്ങും. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആംഡ് ഫോഴ്സ് ചാംപ്യന്‍ഷിപ്പിലും അല്‍ ഐന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഷെയ്ഖ് തഹ്നൂന് ചാംപ്യന്ഷിപ്പിലുമായിരിക്കും കേരള ടീം മല്‍സരിക്കുക.