മസ്കത്ത്: റമസാന്‍ മാസത്തില്‍ രാജ്യത്ത് എത്തുന്ന സഞ്ചാരികളോട് വസ്ത്രം ധരിക്കുന്നതില്‍ നിര്‍ദേശവുമായി അധികൃതര്‍. മാസത്തിന്റെ പവിത്രതയെ മാനിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിര്‍ദേശം നല്കാന് ഹോട്ടലുകളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സഞ്ചാരിക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി ഷെറാട്ടന്‍ ഒമാന്‍ ഹോട്ടല്‍ മാനേജര്‍ ആന്‍ഡ്രിയ എമ്മെര്ലിംഗ് പറഞ്ഞു.
ബീച്ച്, സ്വിമ്മിംഗ് പൂള് എന്നിവിടങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശങ്ക്രി - ല ബാര്‍ അല്‍ ജിസ്സ റിസോര്‍ട്ട് ആന്റ് സ്പ വക്താവ് വ്യക്തമാക്കി. റസ്റ്റോറന്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.