പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് മലയാളത്തില്‍ മഹാകാവ്യം തയ്യാറാവുന്നു. ബഹുഭാഷാപണ്ഡിതനും പ്രൊഫസറുമായ പയ്യന്നൂര്‍ സ്വദേശി ഡോക്ടര്‍ ലക്ഷ്മിദാസ് ആണ് മഹാകാവ്യം രചിച്ച് മതസൌഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാവുന്നത്. മഹാകാവ്യം ഒക്ടോബറില്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ പുറത്തിറക്കും.
പ്രവാചകന്റെ ജീവിതം മാനവ സമൂഹത്തിന് നല്കുന്ന സന്ദേശം തുടങ്ങി മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട സമസ്ത വിഷയങ്ങളും മഹാകാവ്യത്തില്‍ പ്രതിപാദിക്കുന്നു. ലോകത്തെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് മലയാളത്തില്‍ മഹാകാവ്യത്തിന്റെ അഭാവമാണ് ഇത്തരമൊരു രചനയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.ലക്ഷ്മിദാസ് പറഞ്ഞു.
17 അധ്യായങ്ങളുള്ള മഹാകാവ്യത്തില്‍ ആയിരത്തോളം ശ്ലോകങ്ങളും അതിന്റെ സാരാംശവും അടങ്ങിയിരിക്കുന്നു. മലയാളം, സംസ്കൃതം, അറബി വാക്കുകളെല്ലാം അടങ്ങിയ മഹാകാവ്യത്തില്‍ അറബി പദങ്ങളുടെ ഉപയോഗം അര്‍ഥം മനസിലാക്കാന്‍ ആസ്വാദകരെ സഹായിക്കും. അറബികില്‍ ബിരുദാന്തര ബിരുദമുള്ള ലക്ഷ്മിദാസ് ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതങ്ങളെക്കുറിച്ചും പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.