ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനും വീട്ടുവിഭവങ്ങളൊരുക്കി മാതൃകയാവുകയാണ് ഖത്തറിലെ മലയാളി വനിതാ കൂട്ടായ്മ. കള്‍ചറല്‍ ഫോറത്തിന് കീഴിലുള്ള നടുമുറ്റമാണ് വീട്ടുവിഭവങ്ങളൊരുക്കി തൊഴിലാളികളെ വിരുന്നൂട്ടുന്നത്.
വിവിധ വീടുകളില്‍ തയ്യാറാക്കുന്ന പലഹാരവും ബിരിയാണിയും പഴങ്ങളും മറ്റും ഒരിടത്ത് എത്തിച്ച് ഓരോരുത്തര്‍ക്കുള്ള വിഭവങ്ങള്‍ പ്രത്യേകമായി പായ്ക്ക് ചെയ്യുന്നതും വനിതകള്‍ തന്നെ. സാധാരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാംപുകളിലും താമസ കേന്ദ്രങ്ങളും കണ്ടെത്തിയാണ് വിതരണം. ഈ റമസാനില്‍ മുപ്പതോളം ക്യാംപുകളിലായി അയ്യായിരത്തിലേറെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ നല്‍കാനാണ് നടുമുറ്റം വനിതകളുടെ പദ്ധതി.
കൂട്ടായ്മയിലെ വനിതാ പ്രാതിനിധ്യം കൂടിയതിനാല്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം എത്തിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. നടുമുറ്റം ഏരിയാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വീടുകളില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ കള്‍ച്ചറല്‍ഫോറം പ്രവര്ക്കരപുചെ സഹായത്തോടെ ക്യാംപിലെത്തിക്കുന്നു. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവുകയാണ് മലയാളി വനിതകളുടെ ഈ വേറിട്ട സേവന പ്രവര്‍ത്തനം.