E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം: ആരോഗ്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാനില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 

റമസാനില്‍ ഉംറ നിര്‍വഹിക്കുന്നതിന് വലിയ തോതില്‍ തീര്‍ഥാടകര്‍ എത്തുന്ന സാഹചര്യത്തിലാണ് പകര്‍ച്ച വ്യാധികള്‍ക്കെതിരെ കര്‍ശന നടപടികളുമായി സൗദി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. റമസാനില്‍ ഇതുവരെ ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന തീര്‍ഥാടകരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ മക്കയിലും മദീനയിലും ഒരുക്കിയിട്ടുണ്ട്. വിവിധ ഹെല്‍ത്ത് സെന്‍ററുകള്‍ക്ക് പുറമേ ഏഴു ആശുപത്രികളും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

മെനിഞ്ചൈറ്റിസിനെതിരെ എല്ലാ തീര്‍ഥാടകരും പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും സ്വീകരിക്കണം. ആഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്നു നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജലദോഷം, പകര്‍ച്ചപ്പനി എന്നിവയ്ക്കെതിരെ തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള തീര്‍ഥാടകര്‍ സുഗമമായി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ പനിക്കെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നത് അഭികാമ്യമാണെന്നും മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്ദേശത്തില്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :