E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ പൂട്ടിയ മണി എക്‌സ്‌ചേഞ്ചിനെതിരേ നിയമപോരാട്ടത്തിനു മലയാളികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-excange
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ സ്മാര്‍ട്ട് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. മലയാളികളില്‍ പലരും പണം തിരിച്ചുകിട്ടാനായി കോടതികളില്‍ പരാതി നല്‍കി. കേന്ദ്രബാങ്കും അബുദാബി ജുഡീഷ്യല്‍ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. എക്‌സ്‌ചേഞ്ച് പൂട്ടി ഇന്ത്യക്കാരനായ ഉടമ മുങ്ങിയതിനെ തുടര്‍ന്നു മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇവര്‍ വഴി നാട്ടിലേക്ക് അയച്ച പണം നഷ്ടപ്പെട്ടുവെന്നാണ് കേന്ദ്ര ബാങ്കിനു പരാതി ലഭിച്ചിരിക്കുന്നത്. എത്രപേരുടെ എത്രത്തോളം പണം നഷ്ടപ്പെട്ടുവെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ ആയിരം മുതല്‍ 50,000 ദിര്‍ഹം വരെ പലര്‍ക്കും നഷ്ടപ്പെട്ടുവെന്നാണു സൂചന. സ്ഥാപനത്തിന് ആറു ബ്രാഞ്ചുകളാണ് യുഎഇയിലുള്ളത്.

നാട്ടില്‍ സ്‌കൂള്‍ തുടങ്ങുന്ന സമയമായതിനാല്‍ നിരവധി പേര്‍ കുട്ടികള്‍ക്കു ഫീസിനും മറ്റു ചെലവുകള്‍ക്കുമായി അയച്ച തുക നഷ്ടമായെന്നാണു റിപ്പോര്‍ട്ട്. സാങ്കേതിക തകരാറു മൂലം സ്ഥാപനം താല്‍ക്കാലികമായി അടച്ചിരിക്കുന്നുവെന്ന ബോര്‍ഡാണ് ബ്രാഞ്ചുകളില്‍ തൂക്കിയിരിക്കുന്നത്. സ്മാര്‍ട്ട് എക്‌സ്‌ചേഞ്ചിന് അബുദാബിയില്‍ രണ്ടും ദുബായില്‍ മുന്നും ഷാര്‍ജയില്‍ ഒന്നും ശാഖകളാണുള്ളത്. അതേസമയം സ്ഥാപനം സെന്‍ട്രല്‍ ബാങ്കില്‍ ഗ്യാരന്റിയായി പണം നിക്ഷേപിച്ചിട്ടുള്ളതിനാല്‍ ഇടപാടുകാര്‍ക്കു പണം തിരികെ ലഭിക്കുമെന്നാണു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്താകെ നൂറിലധികം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളാണുള്ളത്.

പ്രതിമാസം പത്തു ബില്യണ്‍ ദിര്‍ഹമാണ് പ്രവാസികള്‍ ഇവര്‍ വഴി നാട്ടിലേക്ക് അയയ്ക്കുന്നത്. ഇതില്‍ പത്തു പ്രധാന സ്ഥാപനങ്ങളാണ് വിനിമയത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ പൂട്ടിയ കമ്പനി ചെറുതായതിനാല്‍ വലിയ തുക നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയില്ല. യുഎഇയില്‍ ആദ്യമായാണ് ഇത്തരത്തില്‍ എക്‌സ്‌ചേഞ്ച് പൂട്ടി ഉടമ മുങ്ങുന്ന സംഭവം അരങ്ങേറുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താതെ വിനിമയ നിരക്കു കുറവുള്ള സ്ഥാപനങ്ങള്‍ തേടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :