E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ നന്നാക്കിയ മലയാളി പൊലീസ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അനധികൃതമായി മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തിവന്ന മലയാളി യുവാവ് മോഷണക്കുറ്റത്തിന് പൊലീസ് കസ്‌റ്റഡിയിൽ. ബുറൈദയിൽ  താമസസ്ഥലത്ത് മൊബൈൽ ഫോൺ നന്നാക്കിയിരുന്ന കൊല്ലം സ്വദേശിയാണ് അറ്റകുറ്റപ്പണിക്കായി വന്ന മൊബൈൽ ഫോൺ മോഷണമുതലാണെന്നതിന്റെ പേരിൽ പൊലീസ് പിടിയിലായത്.

മൊബൈൽ മേഖല സ്വദേശിവൽക്കരിച്ചതിന് ശേഷം അറ്റകുറ്റപ്പണിക്കെത്തുന്ന മൊബൈൽ ഫോണുകൾ പ്രദേശത്തെ മൊബൈൽ കടക്കാർ തന്നെയാണ് നന്നാക്കാനായി ഇദ്ദേഹത്തിന് നൽകിയിരുന്നത്. ഒരു മാസം മുമ്പ് നന്നാക്കാനെത്തിയ മൊബൈൽ ഫോൺ നന്നാക്കിയ ശേഷം പരിശോധിക്കാനായി അറ്റകുറ്റപ്പണിക്ക് നൽകിയ  മറ്റൊരു  മൊബൈലിലെ സിം കാർഡ് ഉപയോഗിച്ചിരുന്നു.

ആ സിം കാർഡ് ഉടമയെത്തേടി പൊലീസ് എത്തി അദ്ദേഹത്തെ ചോദ്യം ചെയ്‌തപ്പോൾ സിംകാർഡ് നന്നാക്കാൻ നൽകിയ ഫോണിലാണെന്നും ഫോൺ സർവീസ് സെന്ററിലാണെന്നും അറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മൊബൈൽ അറ്റകുറ്റപ്പണി നടത്തിയിരുന്ന മലയാളി പിടിയിലായത്. ഇയാളെ പോലീസ് വിളിച്ചുവരുത്തി തടവിലാക്കുകയായിരുന്നു . മാസങ്ങൾക്കു മുമ്പ് സൗദി സ്വദേശിയുടെ മോഷ്ടിക്കപ്പെട്ട മൊബൈലാണ് ഇതെന്നറിയാതെയാണ് അറ്റകുറ്റപ്പണി നടത്തിയത്. മൊബൈൽ തന്നയാളെ ഹാജരാക്കിയാൽ ജാമ്യം നൽകാമെന്നാണ് പൊലീസ് ഇദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :