മസ്കത്ത്: ജൂണിലെ ഇന്ധന വില എണ്ണ, പ്രകൃതിവാതക മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ചെറിയ കുറവുണ്ടായി. പുതിയ നിരക്ക് പ്രകാരം എം 91 പെട്രോള്‍ ലിറ്ററിന് 180 ബൈസയും എം 95 പെട്രോളിന് 191 ബൈസയുമാണ് നിരക്ക്. ഡീസല്‍ വില ലിറ്ററിന് 197 ബൈസയായി കുറഞ്ഞു. കഴിഞ്ഞ മാസം എം 91 പെട്രോളിന് 186 ബൈസയും എം 95 പെട്രോളിന് 199 ബൈസയുമായിരുന്നു ഈടാക്കിയത്. ഡീസലിന് 204 ബൈസയായിരുന്നു മെയ് മാസം ഈടാക്കിയ നിരക്ക്.
Advertisement