വിശുദ്ധ ഖുര്‍ആന്റെ ഭക്തിയും തനിമയും ചോരാതെ താളാത്മകമായി അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് ഗവേഷകനും പണ്ഡിതനുമായ നൌഷാദ് കാക്കവയല്‍. ആശയ ധാരണ പാരായണത്തിലുണ്ടായാല് ശ്രോതാവിനും അത് ഇമ്പമായിത്തീരുമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
മഴയ്ക്കും പുഴയ്ക്കും മരുഭൂമിക്കുമെന്നപോലെ ലോകത്തെ സര്‍വ ചരാചരങ്ങള്‍ക്കും രാഗവും താളമുണ്ട്. അവയെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥന്റെ സന്ദേശമായ വിശുദ്ധ ഖുര്‍ആന്‍ അതിനെക്കാളേറെ താളാത്മകമാണ്. അത്തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ കുടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നും പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് ശേഷ്ഠമായ റമസാനില്‍ ഖുര്‍ആന്‍ പാരായണവും പുണ്യമേറിയതാണ്. പാരായണ നിയമങ്ങളനുസരിച്ച് സ്വരമാധുരിയോടെ ഭംഗിയായി അവതരിപ്പിക്കുന്നത് പ്രവാചകനും ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും പറഞ്ഞു.