ദുബായ് : ഇൻ്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ റമസാൻ പ്രഭാഷണ പരമ്പരയിൽ വിസ്ഡം ഇസ് ലാമിക് ഒാർഗനൈസേഷൻ സംസ്ഥാന വൈസ് ചെയർമാനും ഷാർജ അസീസ് പള്ളിയിലെ ഖത്തീബുമായ ഹുസൈൻ സലഫിയുടെ പ്രഭാഷണം ജൂൺ രണ്ടിന് രാത്രി 10ന് ഉൗദ്മേത്തയിലെ അൽനാസർ ലിഷർലാൻഡ് ഒാഡിറ്റോറിയത്തിൽ നടക്കും.
അല്ലാഹു വിളിക്കുന്നു;സമാധാനത്തിൻ്റെ ഭവനത്തിലേയ്ക്ക് എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണം ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കും. ഹുസൈൻ സലഫി, ഷംസുദ്ദീൻ അജ്മാൻ, അബ്ദുൽ സലാം ആലപ്പുഴ, മുഹമ്മദ് യൂസഫ്, അഷ്റഫ് പുതുശ്ശേരി, മൊയ്തീൻ, ഷമീം ഇസ്മായീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.