E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിശുദ്ധ റമസാന്‍ വിരുന്നിനെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികളുടെ പ്രാര്‍ഥനാ പൂര്‍വമായ കാത്തിരിപ്പിന് വിരാമമിട്ട് വിശുദ്ധ റമസാന്‍ വിരുന്നിനെത്തി. സഹനത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും ഉജ്വല സന്ദേശവുമായി ഹിജറ വര്‍ഷം 1438ലെ റമസാന് ആരംഭമായി. 

സത്യവിശ്വാസികളെ നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ക്ക് വ്രതം നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍വേണ്ടി എന്നാണ് ഖുര്‍ആനില്‍ റമസാനെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. പ്രഭാതം മുതല്‍ അസ്തമയം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് എല്ലാം സര്‍വശക്തനില്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനയായ നോമ്പ് ഹിജറ രണ്ടാം വര്‍ഷം മുതലാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഭൌതിക താല്‍പര്യങ്ങളെ നിയന്ത്രണ വിധേയമാക്കിയുള്ള പരിശീലനത്തിലൂടെ പുതിയ ജീവിതശീലത്തിനാണ് ഇന്നു മുതല്‍ തുടക്കമാവുക. ഉപവാസവും പ്രാര്‍ഥനയും ആത്മാവിന് വിശുദ്ധി പകരുന്നു. ഖുര്‍ആന്‍ അവതരിച്ച മാസംകൂടിയായതിനാല്‍ പാരായണത്തിന്‍റെ നിലയ്ക്കാത്ത അലയൊലികള്‍. 

റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നമസ്കാരത്തോടെയാണ് വ്രതമാസത്തിലേക്ക് വിശ്വാസികള്‍ ചുവടുവച്ചത്. ഇനിയുള്ള ഒരു മാസക്കാലം ഉപവാസത്തിന്‍റേതും ഉപാസനയുടേതും മാത്രം. അങ്ങനെ ആത്മീയവും മാനസികവുമായ സംസ്കരണത്തിലൂടെ വ്യക്തി ശുദ്ധികരിക്കപ്പെടുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സമാധാനം കൈവരുമെന്ന സന്ദേശംകൂടിയുണ്ട് വ്രതാനുഷ്ഠാനുഷ്ഠാനത്തിന്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :