E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റമസാനില്‍ സുരക്ഷാ ജാഗ്രത പുലര്‍ത്തണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാനില്‍ വീടുകളില്‍ തീപിടിത്തവും റോഡില്‍ അപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അപകടങ്ങളുണ്ടായാല്‍ 999 നമ്പറില്‍ വിളിച്ച് അറിയിക്കുന്നത് ഉള്‍പെടെ നിരവധി നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ മന്ത്രാലയം പുറത്തിറക്കി. 

റമസാനില്‍ നോമ്പു തുറക്കുന്നതിന് തൊട്ടു മുമ്പാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ അമിത വേഗം പാടില്ല. രാത്രി കുട്ടികളെ റോഡില്‍ കളിക്കാന്‍ അനുവദിക്കരുത്. പള്ളികള്‍ക്ക് സമീപം ഗതാഗതം തടസ്സപ്പെടുത്തും വിധം വാഹനം പാര്‍ക്ക് ചെയ്യരുത്. അവസാന നിമിഷത്തിലെ ഷോപ്പിങ് ഒഴിവാക്കാനും നിര്‍ദേശിക്കുന്നു. അനുവദിച്ച സ്ഥലത്തുകൂടി മാത്രം റോഡിന് കുറുകെ കടക്കാവൂ, ശീതീകരിച്ച ഭക്ഷണങ്ങളും ടിന്നിലടച്ച ഭക്ഷ്യസാധനങ്ങളും കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്തുക, ഭക്ഷ്യസാധനങ്ങള്‍ ശുചിയോടെ സൂക്ഷിക്കുക, യാചകരെ കണ്ടെത്തിയാല്‍ 2347444 നമ്പറില്‍ വിളിച്ച് അറിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. 

പാചക എണ്ണയ്ക്ക് തീപിടിച്ചാല്‍ വെള്ളം ഒഴിക്കരുത്. കട്ടിയുള്ള പാത്രമോ അടപ്പോ ഫയര്‍ ബ്ലാങ്കറ്റോ ഉപയോഗിച്ചു അടക്കണം. പചകം ചെയ്യുന്ന സമയങ്ങളില്‍ കുട്ടികളെ തനിച്ച് അടുക്കളയില്‍ വിടരുത്. പാചകവാതക ചോര്‍ച്ച ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ വാതിലുകളും ജനലുകളും തുറന്നിടുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് മന്ത്രാലയം നല്‍കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :