E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വ്യാപാര തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുംവിധമുള്ള വ്യാപാര തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം. അവശ്യവസ്‌തുക്കളുടെ വിലനിലവാരം നിരീക്ഷിക്കുന്നതിനും വില വർധന തടയുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വിപണി സ്ഥിരതയ്ക്കും ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നത് ഇല്ലാതാക്കുന്നതിനും നിയമം അനുശാസിക്കുന്ന നടപടികൾ ഉറപ്പാക്കാൻ മന്ത്രാലയം ബാധ്യസ്ഥമാണ്. അത് നിറവേറ്റുന്നതിൽ അമാന്തം കാണിക്കില്ല. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, സെൻ‌ട്രൽ മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷ്യവസ്‌തുക്കളും മാംസവും പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാകും. വ്യാപാരത്തട്ടിപ്പുകളെ നിയമപരമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചില ഭക്ഷ്യവസ്‌തുക്കളുടെ വില വർധിപ്പിക്കണമെന്ന അപേക്ഷ നിരാകരിച്ചതായി മന്ത്രാലയത്തിലെ ഉപഭോക്തൃ സം‌രക്ഷണവിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഈദ് അൽ റാഷിദ് അറിയിച്ചു. സാമൂഹിക-തൊഴിൽ മന്ത്രാലയത്തിന്‍റെയും ഉപഭോക്തൃ സഹകരണ സൊസൈറ്റികളുടെയും സഹകരണത്തോടെയാണ് അപേക്ഷ നിരാകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :