ഖത്തറിനെതിരെ ദുഷ്ടലാക്കോടെയുള്ള മാധ്യമപ്രചാരണം യുഎസില്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി ആരോപിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ പ്രസംഗം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. കഴിഞ്ഞ അഞ്ചു ആഴ്ചകളിലായി ഖത്തറിനെക്കുറിച്ച് 13 ലേഖനങ്ങളാണ് യുഎസിലെ വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. യുഎസില്‍ ഖത്തര്‍ സമ്മേളനം നടന്ന ദിവസം രാത്രിയാണ് ക്യുഎന്‍എ വൈബ്സൈറ്റും ട്വിറ്ററും ഹാക്ക് ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ പ്രതിനിധി ഇല്ലാതെയായിരുന്നു ആ സമ്മേളനമെന്നതും ശ്രദ്ധേയമാണ്.
Advertisement