E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജയില്‍മോചിതരാകുന്ന പ്രവാസികള്‍ക്കു മടക്കടിക്കറ്റിനു പണം നല്‍കി ഇന്ത്യന്‍ കോടീശ്വരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

firoz-merchant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 യുഎഇ ജയിലുകളില്‍നിന്നു മോചിതരാകുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ വിമാനടിക്കറ്റിനുള്ള പണം സംഭാവന ചെയ്ത് ഇന്ത്യന്‍ കോടീശ്വരന്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂവര്‍ ഗോള്‍ഡ് ജ്വല്ലേഴ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഫിറോസ് മര്‍ച്ചന്റാണ് പ്രതിമാസം 40000 ദിര്‍ഹം ഇതിനായി നല്‍കാന്‍ തീരുമാനിച്ചത്. 

ഇത്തരക്കാരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംരംഭമായ യുഎഇ ഫരജ് ഫണ്ടുമായി ഫിറോസ് മര്‍ച്ചന്റ് ധാരണാപത്രം ഒപ്പുവച്ചു. ജയില്‍ മോചിതരാകുന്ന പ്രവാസികളില്‍ പലര്‍ക്കും നാട്ടില്‍ മടങ്ങിയെത്തി കുടുംബത്തിനൊപ്പം ചേരാനായി വിമാനടിക്കറ്റിനു പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് സഹായഹസ്തം നീട്ടി ഫിറോസ് മര്‍ച്ചന്റ് രംഗത്തെത്തിയിരിക്കുന്നത്. നാടുകടത്തപ്പെടുന്ന പ്രവാസികളുടെ പട്ടിക ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റിനുള്ള പണം ഇദ്ദേഹം ഫണ്ടിലേക്കു കൈമാറും. വിവിധ കാരണങ്ങളാല്‍ ജയിലിലാകുന്ന പ്രവാസികളുടെ കടം അടച്ചുതീര്‍ക്കാനുള്ള സഹായപദ്ധതിയും ഫിറോസ് നടപ്പാക്കുന്നുണ്ട്. ഇതുവരെ 150,000 ദിര്‍ഹം അടച്ചുതീര്‍ത്ത് 132 പ്രവാസികളുടെ മോചനത്തിന് അദ്ദേഹം വഴിതെളിച്ചിട്ടുണ്ട്. 

തടവുകാരില്‍ പലരും സ്ഥിരം കുറ്റവാളികളല്ലെന്നും സാഹചര്യങ്ങള്‍ കൊണ്ടു ജയിലിലാകുന്നതാണെന്നും ഫിറോസ് പറഞ്ഞു. മിക്കവരും കടം കൊടുത്തു തീര്‍ക്കാനില്ലാത്തതുകൊണ്ടാണു ജയിലിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ജനിച്ചുവളര്‍ത്ത ഫിറോസ് 1989-ലാണു ദുബായിലെത്തി ജ്വല്ലറി സാമ്രാജ്യം കെട്ടിപ്പടുത്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :