മസ്കത്ത്: ഒമാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റചട്ടം നിലവില്‍ വരുന്നു. ഇത് സംബന്ധിച്ച അന്തിമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഒമാന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് മാര്‍ഗരേഖ തയാറാക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി മാധ്യമ പഠന വിഭാഗവും ഒമാന്‍ ജേര്ലിസ്റ്റ് അസോസിയേഷനും സഹകരിച്ചാണ് മാര്‍ഗരേഖ തയാറാക്കുന്നത്.
രാജ്യത്തിന്റെ സംസ്കാരത്തിനും പൈതൃകത്തിനും യോജിച്ചതും രാജ്യത്തിന്റെ നിയമങ്ങളെ പൂര്‍ണമായും ഉള്ക്കൊള്ളുന്നതുമാകും പുതിയ മാര്‍ഗരേഖയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് അനുസരിച്ചാകണം മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കേണ്ടത്. മാര്‍ഗരേഖ തയാറാക്കുന്നത് സംബന്ധിച്ച് അടുത്തിടെ നിസ്വ യൂനിവേഴ്സിറ്റിയില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. മേഖലയിലെ വിദഗ്ധര്‍ക്ക് പുറമേ മാധ്യമ സ്ഥാപന രംഗത്തെ അനുഭവസ്ഥരും സെമിനാറിന്റെ ഭാഗമായിരുന്നു.