അമേരിക്കൻ പ്രസിഡന്റിന്റെ പത്നി മെലാനിയ ട്രംപും സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. "മനോഹരമായ സ്വീകരണത്തിന് സൗദി അറേബ്യക്ക് നന്ദി" എന്ന് അവർ ട്വീറ്റ് ചെയ്തു. ഇസ്ലാമിക ലോകത്തിന്റെ ഹൃദയമായതിനാലാണ് അമേരിക്കൻ പ്രസിഡന്റ് ആയതിനു ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന് സൗദി തെരഞ്ഞെടുത്തതെന്ന് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
ഈ സന്ദർശനം അമേരിക്കൻ ജനതക്ക് ഏറെ പ്രധാനമാണ്. അമേരിക്കയുടെ പഴയ സൗഹൃദങ്ങൾ ശക്തമാക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള സമൂഹത്തെ ഒരുമിപ്പിക്കുന്നതിനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യു.എസ് വിദേശ മന്ത്രാലയം പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.