റിയാദ്: അമേരിക്കന്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കമുള്ള വിവിധ രാഷ്ട്രത്തലവന്മാരുടെയും പ്രതിനിധികളുടെയും സന്ദര്‍ശനവും അതോടനുബന്ധിച്ച് നടക്കുന്ന വിവിധ ഉച്ചകോടികളും നടക്കുന്നതിനാൽ റിയാദ് നഗരത്തില്‍ ഇന്നും(ശനി) നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ഉച്ചകോടിക്ക് എത്തുന്ന വിവിധ നേതാക്കളുടെയും ഉന്നത പ്രതിനിധികളുടെയും ഒൗദ്യോഗിക സംഘം കടന്നുപോകുന്ന പ്രധാന റോഡുകളിലാണ് നിയന്ത്രണമുണ്ടാവുക. വിവിധ സമയങ്ങളിലുണ്ടാവുന്ന ഗതാഗത നിയന്ത്രണം മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ് നഗരത്തിലെ സ്വദേശികളും വിദേശികളുമായ താമസക്കാര്‍ ട്രാഫിക് വിഭാഗത്തിന്റെ നടപടികളോട് സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യർത്ഥിച്ചു .