സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ പതിനോരായിരം കോടി ഡോളറിന്റെ ആയുധ കരാര്‍ ഒപ്പിട്ടു. ലോക സുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൌദി സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സൌദി ഭരണാധികാരി സല്മാന് രാജാവ് അഭിപ്രായപ്പെട്ടു. സൌദിയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക സഹകരണത്തിനുള്ള 11,000 കോടി ഡോളറിന്റെ കരാറാണ് ഇതില്‍ പ്രധാനം.
കൂടാതെ അടുത്ത പത്തു വര്‍ഷത്തേക്ക് 35,000 കോടി ഡോളറിന്റെ മറ്റൊരു കരാറിലും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സൌദി ഭരണാധികാരി സല്മാന് രാജാവുമാണ് ഇരു രാജ്യങ്ങള്‍ക്കും വേണ്ടി പ്രധാന കരാറുകളില്‍ ഒപ്പുവച്ചത്. കൂടാതെ വിവരസാങ്കേതികം, അടിസ്ഥാന സൌകര്യ വികസനം, ഉല്പാദനം, വൈദ്യുതി തുടങ്ങി നിരവധി കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ രംഗത്തെ സഹകരണത്തിനും ധാരണയായി. സ്വകാര്യ മേഖലയിലെ പ്രതിരോധ വ്യവസായ ഇടപാടിലൂടെ ആയിരക്കണക്കിന് ജോലി സാധ്യത സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. പുതിയ ആയുധ ഇടപാട് അറബ്, ഗള്‍ഫ് മേഖലയിലെ സുരക്ഷിതത്വത്തിന് ആക്കം കൂട്ടും. ഇതോടെ മേഖലയിലെ ഭീകരവാദത്തെ ചെറുക്കാന്‍ സൌദിക്ക് ഒറ്റയ്ക്ക് സാധിക്കുമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.