E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഗ്രോസറികളുടെ തട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജയില്‍ ഗ്രോസറികളുടെ തട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രാലയം. റമസാനില്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന വിലക്കുറവ് ദുരുപയോഗം ചെയ്യുന്ന ഗ്രോസറികള്‍ക്ക് എതിരെയാണ് നടപടിയുണ്ടാവുക. 

സാമ്പത്തിക മന്ത്രാലയവുമായി നടത്തിയ ധാരണയനുസരിച്ച് റമസാനില്‍ വ്യാപാര സ്ഥാപനങ്ങള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലെടുക്കുന്ന ചില ഗ്രോസറികള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി വില കൂട്ടി വില്‍ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതുമൂലം വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നഷ്ടമാവുകയാണ് പതിവ്. ഇത്തരം കബളിപ്പിക്കല്‍ തടയാന്‍ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇ പ്രഖ്യാപിച്ച നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നത്. ചെറുകിട, വന്‍കിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളെല്ലാം ഇതില്‍ പങ്കാളികളാണ്. സഹകരണ സ്ഥാപനങ്ങള്‍ ആദായ വില്‍പനയ്ക്കായി മൂന്നു കോടി ദിര്‍ഹം വകയിരുത്തി. ഷാര്‍ജയിലെ 29 ശാഖകളിലൂടെ 50 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആയിരം ഇനങ്ങള്‍ വില കുറച്ചാണ് വില്‍ക്കുന്നതെന്നും അറിയിച്ചു. ഉപഭോക്താക്കളെ ബോധവല്‍കരിക്കാനും പരാതിപ്പെടാനുമായി പ്രത്യേക സ്ക്രീനും വിപണിയില്‍ സജ്ജമാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :