ഒരു കോടി ദിര്‍ഹമിലേറെ വില വരുന്ന രത്നക്കല്ലുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ബര്‍ഷയില്‍ യൂറോപ്യന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നാണ് സംഘം വിലകൂടിയ രത്നം മോഷ്ടിച്ചത്. രാജ്യം വിടാന്‍ ശ്രമിക്കവെയാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
Advertisement