റിയാദ്: വിദേശ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 24 മണിക്കൂറിനകം ഇ-വീസ ലഭ്യമാക്കുമെന്ന് സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട് മെന്റ് നിയന്ത്രിക്കുന്നതിനുള്ള മുസാനിദ് പോർട്ടൽ പ്രയോജനപ്പെടുത്തി തൊഴിലുടമകൾക്ക് നേരിട്ട് വീസ നേടാമെന്നും മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിനു 2014 മാര്‍ച്ചിലാണ് സാമൂഹിക വികസന മന്ത്രാലയം മുസാനിദ് പോർട്ടൽ ആരംഭിച്ചത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളി ലഭ്യത കുറഞ്ഞതോടെയാണ് ഇ-വിസ വിതരണം തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്. മുസാനിദ് പോർട്ടലിൽ ആറു ലക്ഷത്തോളം സൗദി സ്വദേശികളും , 605 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും മുസാനിദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 61,411 ഗാര്‍ഹിക തൊഴിലാളികള്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തി. സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴില്‍ വീസകളിലെത്തിയ 40000 വിദേശികളും തൊഴില്‍ അന്വേഷകരായി മുസാനിദ് പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട് .