ഖത്തറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിദേശ തൊഴിലാളികളുടെ മനുഷ്യാവകാശം ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച പരാതികളില്‍ നിഷ്പക്ഷവും നീതിപൂര്വകവുമാ നടപടി മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യാവകാശങ്ങള്‍ മാത്രമല്ല തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുതകുന്ന ശക്തമായ നിയമങ്ങളാണ് ഖത്തര്‍ നടപ്പാക്കിവരുന്നത്. ഇവയൊക്കെ തൊഴിലാളികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ത്തന്നെ വിശദീകരിച്ചുകൊടുക്കാന്‍ പ്രത്യേക ശ്രമം നടത്തുന്നുണ്ട്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങളും മൊബൈല്‍ ആപ്പുകളും ലഭ്യമാക്കിവരുന്നു. തൊഴിലാളിയുടെ പാസ്പോര്‍ട്ടോ മറ്റു യാത്രാരേഖകളോ പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. ഇവ തൊഴിലാളികള്‍ സ്വയം സൂക്ഷിക്കണം.
മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിപ്പെടാതെ ജീവിക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നിര്‍ദേശിച്ചു. ഇതിനായി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ആരംഭിക്കും തൊഴില്‍ അവകാശങ്ങളോ മനുഷ്യാവകാശങ്ങളോ തൊഴിലുടമ ലംഘിച്ചാല്‍ തൊഴിലാളികള്‍ക്ക് ഏതു സമയത്തും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സ്പെഷ്യല്‍ സെല്ലിനെ സമീപിക്കാമെന്നും വ്യക്തമാക്കുന്നു.