അബുദാബി: വന്നക്രൈ വൈറസ് ആക്രമണം യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ടെലിക്കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആന്എ) അറിയിച്ചു.
വൈറസ് ബാധിച്ചതായി ഏതെങ്കിലും ഇ-ഗവണ്മെന്റ് സേവന കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സ്മാര്‍ട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്ത് ലോക്ക് ചെയ്യുന്ന നശീകരണ പ്രോഗ്രാമാണിത്. വൈറസ് ബാധിത കമ്പ്യൂട്ടറില്‍ പേയ്മെന്റ് ലഭിക്കുന്നതു വരെ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നും ടെലിക്കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ അതോറിറ്റിയിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്) പറഞ്ഞു. ഉപകരണങ്ങളെ വൈറസ് ബാധിച്ചാല്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ എടുക്കുകയും ബന്ധപ്പെട്ട അധികൃതരെ വിവരം എത്രയുംവേഗം അറിയിക്കുകയും വേണമെന്നും ടിആര്‍എ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ വന്നക്രൈ വൈറസ് ബാധമൂലം കമ്പ്യൂട്ടറുകളുടെ ഡാറ്റ സ്തംഭിക്കുന്നതിനും ഡാറ്റ പേയ്മെന്റ് ക്ലെയിം ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്യപ്പെടാനും ഇടയാക്കി. അതിനാല്‍ അജ്ഞാതമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളും ഫയലുകളും തുറക്കുന്നത് ഒഴിവാക്കാന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി.