മലയാള മനോരമയും ആര്.പി.ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം ദുബായ് സമ്മിറ്റ് ശനിയാഴ്ച. കൊല്ലത്തു നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് പ്രവാസി നിക്ഷേപകരുമായി ചര്‍ച്ച നടത്തും.
കൊല്ലത്തെ നിക്ഷേപ സാധ്യതകള്‍ പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം ദുബായ് വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത്. മന്ത്രിമാകായ പി.രാജു, ജെ.മെഴ്സിക്കുട്ടിയമ്മ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, ജില്ലയില്‍ നിന്നുള്ള ആറ് എം.എല്‍.എമാര്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കും. മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നോര്‍ക്ക ഡയറക്ടര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളാകും. കൊല്ലം മുന്‍ കലക്ടറും നിര്‍മിതി കേന്ദ്രം സ്ഥാപകനുമായ സി.വി.ആനന്ദബോസ് ചര്‍ച്ചകള്‍ നയിക്കും.
കൊല്ലത്തിലെ നിക്ഷേപക സാധ്യതയുള്ള പദ്ധതികള്‍ സംബന്ധിച്ച് പ്രവാസി നിക്ഷേപകരില്‍ അവബോധമുണ്ടാക്കുന്നതിനുള്ള അവതരണങ്ങള്‍ സെമിനാറിലുണ്ടാകും. രു ജില്ലയുടെ വികസനം സമയബന്ധിതമായി നടപ്പാക്കാനുള്ള ഉദ്യമം കൂടിയാണിത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കൊല്ലംകാരായ പ്രവാസി വ്യവസായികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.